സ്വാതിയുടെ നില തൃപ്തികരമെന്നു ഡോക്ടര്‍മാര്‍

single-img
17 July 2012

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം എറണാകുളം അമൃത ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന സ്വാതികൃഷ്ണയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. കരളിലെ രക്തസഞ്ചാരവും ചലനശേഷിയും സാധാരണനിലയിലായിട്ടുണ്ട്. ഏതാനും വാക്കുകള്‍ സംസാരിച്ചു. നാരങ്ങാവെള്ളം കുടിക്കുകയും ഏതാനും മാഗസിനുകള്‍ വായിക്കുകയും ചെയ്ത സ്വാതി കൂട്ടുകാരികളുടെ പ്ലസ് വണ്‍ മാര്‍ക്കു വിവരവും തിരക്കിയെന്നു ആശുപത്രി അധികൃതര്‍ പറഞ്ഞു.