ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയും: സുശീല്‍ കുമാര്‍

single-img
17 July 2012

ലണ്ടനില്‍ സ്വര്‍ണ്ണം സആന്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സുശീല്‍കുമാര്‍. ഒളിമ്പിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിക്കുമ്പോള്‍ സമ്മര്‍ദ്ദമുണെ്ടാ എന്ന ചോദ്യത്തിനു ഒരു രാജ്യം മുഴുവന്‍ എന്റെ പ്രകടനത്തെ ഉറ്റുനോക്കുകയാണ് പക്ഷെ അതെനിക്കു സമ്മര്‍ദ്ദത്തെക്കാളുപരി പ്രചോദനമാണു നല്കുന്നത്. സുശീല്‍ കുമാര്‍ പറഞ്ഞു. ലണ്ടനില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയുമെന്നു ഉറപ്പുണ്ട് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഇന്ത്യന്‍ പതാക വഹിക്കുന്നതു വഴി എന്റെ വലിയ സ്വപ്നമാണു സാക്ഷാത്കരിച്ചത് സുശീല്‍ പറഞ്ഞു. ബെയ്ജിംഗില്‍ സുശീലിനു വെങ്കലം ലഭിച്ചിരുന്നു.