നവംബര്‍ മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നു പുറത്തേക്കു മരുന്നിനു കുറിപ്പ് നല്‍കില്ല: ശിവകുമാര്‍

single-img
17 July 2012

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നു നവംബര്‍ ഒന്നുമുതല്‍ പുറത്തേക്കു മരുന്നു കുറിപ്പടി നല്‍കില്ലെന്നു ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ആദായനികുതി അടയ്ക്കുന്നവര്‍ ഒഴികെയുള്ള എല്ലാവര്‍ക്കും നവംബര്‍ ഒന്നുമുതല്‍ ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കുമെന്ന് അദ്ദേഹം നിയമസഭയെ അറിയിച്ചു.മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ ആശുപത്രികളിലും നല്‍കേണ്ട മരുന്നുകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. പരാതികളും നിര്‍ദേശങ്ങളും സ്വീകരിച്ച് അന്തിമപട്ടിക തയാറാക്കും. ഈ മരുന്നുകള്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മുഖേന സംഭരിച്ച് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാക്കും.