ശിരുവാണി ഡാം പ്രശ്‌നത്തില്‍ തമിഴ്‌നാട്ടില്‍ ഉപവാസം

single-img
17 July 2012

ശിരുവാണിയില്‍ പുതിയഡാം നിര്‍മിക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഏകദിന ഉപവാസം നടത്തി. ശിരുവാണിയില്‍ പുതിയ ഡാം നിര്‍മിക്കുകയാണെങ്കില്‍ കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ് ജില്ലകളിലെ മൂന്നു ലക്ഷം ഏക്കര്‍ കൃഷിഭൂമി വെള്ളം കിട്ടാതെ നശിക്കുമെന്നതിനാല്‍ പുതിയ ഡാം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കരുതെന്നാണ് കര്‍ഷകരുടെ ആവശ്യം. ദക്ഷിണേന്ത്യന്‍ നദികളെ തമ്മില്‍ കൂട്ടിയിണക്കുന്ന പദ്ധതിയില്‍ തീരുമാനമെടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.