Latest News

ദുബായ് വെടിവെയ്പ്: മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍

ദുബായില്‍ യുഎസ് കപ്പലില്‍ നിന്നുണ്ടായ വെടിവെയ്പില്‍ ഒരു ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്നവര്‍ക്ക് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായി യുഎസ് ആവര്‍ത്തിച്ചു. കപ്പലില്‍ നിന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് ലഭ്യമായ വിവരം. എന്നാല്‍ ഇത് ഗൗനിക്കാതെ വീണ്ടും ബോട്ട് കപ്പലിന് അടുത്തേക്ക് വന്നപ്പോഴാണ് വെടിവെച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോര്‍ജ് ലിറ്റില്‍ പറഞ്ഞു. അതേസമയം കപ്പലില്‍ നിന്ന് മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ പറഞ്ഞതായി യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷ് പറഞ്ഞു. ബോട്ട് ശരിയായ പാതയിലായിരുന്നുവെന്നും അപകടഭീഷണി സൃഷ്ടിച്ചിരുന്നില്ലെന്നും ദുബായ് പോലീസ് മേധാവി ലഫ്. ജന. ദാഹി ഖാല്‍ഫാന്‍ തമീം വ്യക്തമാക്കിയിട്ടുണ്ട്.