ടി.പി. വധം: കെ.കെ. രാഗേഷ് ചോദ്യം ചെയ്യലിന് ഹാജരായി

single-img
17 July 2012

ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎം സംസ്ഥാന സമിതിയംഗം കെ.കെ. രാഗേഷ് ചോദ്യം ചെയ്യലിന് ഹാജരായി. വടകരയിലെ അന്വേഷണ സംഘത്തിന്റെ ക്യാമ്പ് ഓഫീസിലാണ് അദ്ദേഹം ഹാജരായത്. സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റിയംഗം പി.കെ. കുഞ്ഞനന്തനെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സഹായിച്ചുവെന്നതാണ് രാഗേഷിനെതിരായ കുറ്റം. കുഞ്ഞനന്തനെ ഒളിവില്‍ പാര്‍പ്പിച്ചതിന് അറസ്റ്റിലായ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് സരിന്‍ ശശിയാണ് രാഗേഷിന്റെ പേര് വെളിപ്പെടുത്തിയത്. രാഗേഷ് പറഞ്ഞിട്ടാണ് കുഞ്ഞനന്തനെ ഒളിവില്‍ പാര്‍പ്പിച്ചതെന്നായിരുന്നു സരിന്‍ ശശിയുടെ മൊഴി. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഗേഷിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്.