മദ്യപിച്ച് ലക്കുകെട്ട് ബസോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

single-img
17 July 2012

അതിരാവിലെ മുതല്‍ മദ്യപിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ച ഡ്രൈവറെ ഒടുവില്‍ യാത്രക്കാര്‍ തടഞ്ഞുവച്ച് ട്രാഫിക് പൊലീസിന് കൈമാറി. വെള്ളനാട് ഡിപ്പോയിലെ ഡ്രൈവര്‍ റോബിന്‍സനെയാണ് രാവിലെ 9 മണിയോടെ പട്ടത്തു വച്ച് പിടികൂടിയത്. വെള്ളനാട് നിന്ന് മെഡിക്കല്‍കോളേജിലേക്ക് പോയ ബസായിരുന്നു ഇയാള്‍ ഓടിച്ചിരുന്നത്. ലക്കുകെട്ട് ഓടിച്ചതിനാല്‍ യാത്രക്കാര്‍ പേടിച്ചായിരുന്നു ബസിലിരുന്നത്. ഇതിനിടെ പട്ടത്തെത്തിയപ്പോള്‍ യാത്രക്കാര്‍ ബഹളം വയ്ക്കുകയും വിവരം ട്രാഫിക് പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു