കര്‍ണാടകയില്‍ പ്രശ്‌നം രൂക്ഷം; എംഎല്‍എ രാജിവച്ചു

single-img
17 July 2012

കര്‍ണാടകയില്‍ പ്രശ്‌നങ്ങള്‍ മുമ്പത്തേക്കാള്‍ രൂക്ഷമായി തുടരുന്നു. മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയിലെ ബിജെപി എംഎല്‍എ രാജിവച്ചു. കുന്താപ്പുര്‍ എംഎല്‍എ ഹലാദി ശ്രീനിവാസ് ഷെട്ടിയാണ് ഇന്നലെ സ്പീക്കര്‍ കെ.ജി. ബോപ്പയ്യയ്ക്കു രാജി സമര്‍പ്പിച്ചത്. ഇതോടെ കര്‍ണാടക ഭരണമുന്നണിയില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തു. മൂന്നുവട്ടം എംഎല്‍എയായ ഷെട്ടിയെ മന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് കുന്താപ്പുരില്‍ ബന്ദ് നടത്തിയിരുന്നു. പാര്‍ട്ടിയുടെ മനോഭാവത്തില്‍ താന്‍ നിരാശനാണെന്നു ഷെട്ടി പറഞ്ഞു. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് അറിഞ്ഞയുടന്‍ ഷെട്ടി രാജി പ്രഖ്യാപിച്ചിരുന്നു.