ആലപ്പുഴ ഹര്‍ത്താല്‍ പൂര്‍ണ്ണം

single-img
17 July 2012

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലെ സംഘര്‍ഷത്തില്‍ എബിവിപി വിദ്യാര്‍ഥി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ നടത്തുന്ന ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമം. ആര്‍എസ്എസ്, ബിജെപി ശക്തികേന്ദ്രങ്ങളില്‍ പോലീസ് പ്രത്യേക ജാഗ്രത പുലര്‍ത്തുന്നുണ്ട്. ചെങ്ങന്നൂര്‍ കല്ലിശേരി ജംഗ്ഷനില്‍ രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. തിരുവനന്തപുരത്തിനുള്ള ഏഴ് കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയാണ് മുക്കാല്‍ മണിക്കൂറോളം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞിട്ടത്. ഒടുവില്‍ പോലീസെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കായംകുളം ഐക്യ ജംഗ്ഷനില്‍ രാവിലെ കടകള്‍ അടിച്ചു തകര്‍ത്തു.