ദേശിയ നാണ്യപ്പെരുപ്പ നിരക്കില്‍ നേരിയ കുറവ്

single-img
17 July 2012

ഫാക്ടറി ഉത്പന്നങ്ങളുടെ വിലയിലുണ്ടായ കുറവിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിലക്കയറ്റത്തോത് നേരിയ തോതില്‍ താഴ്ന്നു.എന്നാല്‍ പച്ചക്കറി, ഗോതമ്പ്, പയറുവര്‍ഗങ്ങള്‍ എന്നിവയുടെ വില ഉയര്‍ന്നുതന്നെ നില്ക്കുകയാണ്. കഴിഞ്ഞ മാസത്തെ സൂചികയനുസരിച്ച് വിലക്കയറ്റത്തോത് 7.25 ശതമാനമാണ്. ജൂണില്‍ ഇത് 7.55 ശതമാനമായിരുന്നു. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 9.51 ശതമാനമായിരുന്നു.