യുവജനക്ഷേമ ബോര്‍ഡിലെ കോണ്‍ഗ്രസ് പ്രാതിനിത്യത്തിനെതിരെ യൂത്ത് ലീഗ്

single-img
17 July 2012

യൂത്ത് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം യൂത്ത് ലീഗ്. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിനെ യൂത്ത് കോണ്‍ഗ്രസ് ബോര്‍ഡാക്കി മാറ്റിയെന്നാരോപിച്ചാണു യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം രംഗത്തു വന്നിരിക്കുന്നത്. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ആധിപത്യമാണുള്ളതെന്നു യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി.കെ.സുബൈര്‍ ആരോപിച്ചു. അതേസമയം, യൂണിവേഴ്‌സിറ്റി സിന്‍ഡിക്കറ്റ് അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ മറ്റുള്ളവര്‍ക്കു യാതൊരു പരിഗണനയും നല്കിയില്ലെന്നുള്ള കാര്യം യൂത്ത് ലീഗ് ഓര്‍ക്കണമെന്നു യൂത്ത് കോണ്‍ഗ്രസ് പ്രതികരിച്ചു. മലബാറില്‍നിന്നൊരാളെ കൊച്ചിയിലെ കോളജില്‍ കൊണ്ടു ചേര്‍ക്കുകയും എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കറ്റില്‍ അംഗമാക്കുകയും ചെയ്‌തെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.