ടി.പി.വധം: സി.എച്ച്.അശോകന്‍ ജയില്‍ മോചിതനായി

single-img
16 July 2012

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്.അശോകന്‍ ജയില്‍ മോചിതനായി. ടി.പി.വധക്കേസിലും ചോമ്പാല പോലീസ് രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനക്കേസിലും കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് സി.എച്ച്.അശോകന്‍ ജയില്‍ മോചിതനായത്. കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് വൈകിട്ട് മൂന്നു മണിയോടെ പുറത്തുവന്ന അശോകനെ സ്വീകരിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകരുടെ വലിയ സംഘം തന്നെ പുറത്തു കാത്തു നിന്നിരുന്നു. സി.എച്ച്.അശോകനെ മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ എതിരേറ്റത്.