സിറിയയില്‍ ഉഗ്രപോരാട്ടം, റഷ്യന്‍ നിലപാടില്‍ മാറ്റമില്ല

single-img
16 July 2012

സിറിയന്‍ തലസ്ഥാനത്തെ മിഡാന്‍ ജില്ലയില്‍ വിമതര്‍ക്ക് എതിരേ സൈന്യം കനത്ത ആക്രമണം ആരംഭിച്ചു. കവചിത വാഹനങ്ങളുടെ അകമ്പടിയോടെയാണ് സൈന്യം മുന്നേറ്റം തുടരുന്നത്. സിറിയന്‍ പ്രശ്‌നത്തില്‍ റഷ്യ അനുവര്‍ത്തിച്ചുവരുന്ന നയത്തില്‍ മാറ്റമില്ലെന്നും പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിനുള്ള പിന്തുണ തുടരുമെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി ലാവ്്‌റോവ്് വ്യക്തമാക്കി. സിറിയന്‍ പ്രശ്‌നത്തെക്കുറിച്ച് പ്രസിഡന്റ് പുടിനും ലാവ്‌റോവുമായി ചര്‍ച്ചയ്ക്ക് യുഎന്‍ ദൂതന്‍ കോഫി അന്നന്‍ മോസ്‌കോയ്ക്കു തിരിച്ചു.