ഒളിമ്പിക്‌സ് വീക്ഷിക്കാന്‍ സുനിത നാളെ അന്തര്‍ദേശീയ ബഹിരാകാശ നിലയത്തിലെത്തും

single-img
16 July 2012

ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ ദിവസം കഴിച്ചുകൂട്ടി റിക്കാര്‍ഡിട്ട ഇന്ത്യന്‍ വംശജയായ യുഎസ് ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന് തന്റെ രണ്ടാമത്തെ ബഹിരാകാശ പര്യവേഷണത്തില്‍ ലഭിക്കുന്നത് അപൂര്‍വമായ മുഹൂര്‍ത്തങ്ങള്‍. യുഎസ് പ്രസിഡന്റ്‌തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്തു വോട്ടുചെയ്യാന്‍ പോകുന്നതിനു പുറമേ ലണ്ടന്‍ ഒളിമ്പിക്‌സും ഭൂമിക്കു വെളിയില്‍ വീക്ഷിക്കാനുള്ള അവസരമാണ് അവര്‍ക്കു ലഭിക്കുന്നത്. ഇന്നലെ രാവിലെ റഷ്യയുടെ സോയൂസ് റോക്കറ്റില്‍ ബഹിരാകാശത്തേക്കു തിരിച്ച സുനിതയും റഷ്യയുടെ യൂരി മെലന്‍ഷെങ്കോ, ജപ്പാന്റെ അകിഹികോ ഹോഷിദെ എന്നിവരും നാളെ ഇന്ത്യന്‍ സമയം 10.22ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തും.