പ്രധാന വിഷയങ്ങള്‍ സമയമെടുത്ത് ചര്‍ച്ച ചെയ്യണമെന്ന് വി.എം. സുധീരന്‍

single-img
16 July 2012

പ്രധാന പ്രശ്‌നങ്ങള്‍ സമയമെടുത്ത് ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. തിരുവനന്തപുരത്ത് കെപിസിസി ഏകോപന സമിതിയോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്‍. വേണ്ടത്ര സമയമെടുക്കാതെയുള്ള ചര്‍ച്ചകള്‍ ഫലമുണ്ടാക്കില്ലെന്നും നൂറു കൂട്ടം വിഷയങ്ങളുടെ കൂടെ ഇത്തരം നിര്‍ണായക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. നെല്‍വയല്‍ നികത്തല്‍, ആറന്‍മുള, നെല്ലിയാമ്പതി തുടങ്ങിയ വിവാദ വിഷയങ്ങളില്‍ തീരുമാനമാകാതെ ഏകോപനസമിതി യോഗം പിരിയുകയായിരുന്നു.