ശ്രീലങ്കന്‍ സൈനിക ഓഫീസര്‍മാര്‍ നീലഗിരിയില്‍; സംഘര്‍ഷാവസ്ഥ

single-img
16 July 2012

കുന്നൂര്‍ എംആര്‍സി ക്യാമ്പില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ രണ്ട് ശ്രീലങ്കന്‍ സൈനിക ഓഫീസര്‍മാര്‍ എത്തിയിട്ടുണെ്ടന്നറിഞ്ഞ് സ്ഥലത്തെത്തിയ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത് കുന്നൂരില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ആദ്യം എംഡിഎംകെ പ്രവര്‍ത്തകര്‍ ജില്ലാ സെക്രട്ടറി അട്ടാരി നഞ്ചന്റെ നേതൃത്വത്തില്‍ കുന്നൂരില്‍ സൈനിക കേന്ദ്രത്തിന് സമീപത്തെ റോഡ് ഉപരോധിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇവരെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. സമരം നടത്തിയ 44 പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് വിടുതലൈ ശിറുതൈ കക്ഷി ജില്ലാ സെക്രട്ടറി സഹദേവന്റെ നേതൃത്വത്തില്‍ 25 ഓളം പ്രവര്‍ത്തകരും കുന്നൂരില്‍ റോഡ് ഉപരോധിച്ചു. ഇവരെ പോലീസ് അറസ്റ്റു ചെയ്തു. തുടര്‍ന്ന് പെരിയാര്‍ ദ്രാവിഡ കഴകം സംസ്ഥാന വൈസ് പ്രസിഡന്റ് രാമകൃഷ്ണന്റെ നേതൃത്വത്തില്‍ 70ഓളം പ്രവര്‍ത്തകര്‍ കുന്നൂരില്‍ റോഡ് ഉപരോധിച്ചു. ഇവരെയും പോലീസ് അറസ്റ്റു ചെയ്തു.