മന്ത്രി വി.എസ്. ശിവകുമാറിനെതിരായ പരാതി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു

single-img
16 July 2012

മന്ത്രി വി.എസ് ശിവകുമാറിനെതിരായ പരാതി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു. ശിവകുമാറിന്റെ അടുത്ത ബന്ധുവായ എം. പ്രതാപചന്ദ്ര ദേവിനെ കെഎസ്ആര്‍ടിസി വെല്‍ഫയര്‍ ഓഫീസറായി നിയമിച്ചതിനെച്ചൊല്ലിയാണ് പരാതി. മന്ത്രി സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്ന് കാണിച്ച് ബാലരാമപുരം സ്വദേശി എസ്. സതീഷാണ് പരാതി നല്‍കിയത്. ലോകായുക്ത ഡിവിഷന്‍ ബെഞ്ചാണ് പരാതി ഫയലില്‍ സ്വീകരിച്ചത്. കേസ് ഈ മാസം 20 ന് പരിഗണിക്കും.