സിപിഎമ്മിനെതിരേ പന്ന്യന്‍ രവീന്ദ്രന്റെ രൂക്ഷ വിമര്‍ശനം

single-img
16 July 2012

സിപിഎമ്മിനെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ രൂക്ഷ വിമര്‍ശനം. സിപിഎമ്മിലെ പ്രശ്‌നങ്ങളുടെ പേരില്‍ സിപിഐയെ തെറിപറഞ്ഞിട്ട് കാര്യമില്ലെന്നും പിന്നില്‍ നിന്ന് കുത്തുന്ന പാരമ്പര്യം സിപിഐയ്ക്കില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ചന്ദ്രശേഖരന്‍ വധവും മണിയുടെ പ്രസംഗവുമാണ് നെയ്യാറ്റിന്‍കരയിലെ പരാജയത്തിന് കാരണം. എല്‍ഡിഎഫിന്റെ ദൗര്‍ബല്യം യുഡിഎഫ് ഉപയോഗിക്കുകയായിരുന്നു. ഭരണത്തിനെതിരേ യോജിച്ച് പോരാടാനാകാത്തത് ദൗര്‍ഭാഗ്യകരമാണ്. ഒന്നിച്ചുനിന്നെങ്കില്‍ സര്‍ക്കാരിന് മൂന്ന് മാസത്തെ ആയുസ് പോലുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്‍ വധം നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് വിറ്റ് കാശാക്കുകയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.