ആദിവാസി സ്ത്രീ ചികില്‍സ കിട്ടാതെ മരിച്ച സംഭവം: പ്രതിപക്ഷം ഇറങ്ങിപ്പോയി

single-img
16 July 2012

അട്ടപ്പാടി പുതൂര്‍ ഉമ്മത്തുംകുടി ഊരിലെ ആദിവാസി സ്ത്രീ ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധി ച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംഭവത്തില്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൃത്യവിലോപം കാട്ടിയെന്നു ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയെ അറിയിച്ചു. നെഞ്ചു വേദനയുണ്ടായ ആദിവാസി സ്ത്രീയെ പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ഞായറാഴ്ചയായതിനാല്‍ അവിടെ ഡോക്ടര്‍ അവധിയിലായിരുന്നു. തുടര്‍ന്നാണ് കോട്ടത്തറ ആശുപത്രിയിലെത്തിച്ചത്്. ഇവിടെ നാലു ഡോക്ടര്‍മാരാണ് ഉള്ളത്. ഇതില്‍ ഒരു ഡോക്ടര്‍ പരിശീലനത്തിനു പോയിരിക്കുകയാണ്. മറ്റു മൂന്നുപേര്‍ സ്ഥലത്തുണ്ടായിരുന്നില്ല.