പെന്‍ഷന്‍ പ്രായത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കെ.എം. മാണി

single-img
16 July 2012

വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് ധനമന്ത്രി കെ.എം. മാണി നിയമസഭയില്‍ അറിയിച്ചു. പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ചും തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. യുവജനങ്ങളുമായി ചര്‍ച്ച ചെയ്യാതെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കില്ലെന്നും മന്ത്രി പറഞ്ഞു. വിഷയം ഉന്നയിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. പി. ശ്രീരാമകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്. പെന്‍ഷന്‍ പ്രായം കൂട്ടാതെ മുന്നോട്ടുപോകാനാകില്ലെന്നും പെന്‍ഷന്‍ പ്രായം 60 വയസാക്കി ഉയര്‍ത്താമെന്നും കെ.എം. മാണി ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. യുവജന സംഘടനകള്‍ക്കിടയില്‍ ഇത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.