ലണ്ടനില്‍ സുശീല്‍കുമാര്‍ ഇന്ത്യന്‍ പതാകയേന്തും

single-img
16 July 2012

ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് ഓട്ടുമെഡല്‍ സമ്മാനിച്ച സുശീല്‍ കുമാര്‍ സോളങ്കി ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തും. 120 കോടി ജനങ്ങളുടെ ഒളിമ്പിക് പ്രതീക്ഷകളുടെ പതാകവാഹകന്‍ കൂടിയാവുകയാണ് സുശീല്‍കുമാര്‍. ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ്, ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പെയ്‌സ്, ബെയ്ജിംഗില്‍ സ്വര്‍ണമെഡല്‍ സമ്മാനിച്ച അഭിനവ് ബിന്ദ്ര എന്നിവരെ മറികടന്നാണ് സുശീല്‍കുമാര്‍ ത്രിവര്‍ണപതാകാ വാഹകനാകാനുള്ള അപൂര്‍വ ഭാഗ്യം സിദ്ധിച്ചത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി.കെ. മല്‍ഹോത്രയാണ് സുശീലിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.