ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ജസ്വന്ത് സിംഗ് മത്സരിക്കും

single-img
16 July 2012

ഉപരാഷ്ട്രപതിതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജസ്വന്ത് സിംഗ് മത്സരിക്കും. സ്ഥാനാര്‍ഥിയാകാനില്ലെന്ന് എന്‍ഡിഎ കണ്‍വീനര്‍ ശരത് യാദവ് വ്യക്തമാക്കിയതോടെയാണു ജസ്വന്ത് സിംഗിനെ മത്സരിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന എന്‍ഡിഎ യോഗം തീരുമാനിച്ചത്. രാഷ്ട്രപതിതെരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജിക്കു പിന്തുണ നല്‍കുന്ന ജനതാദള്‍ യുണൈറ്റഡും ശിവസേനയും ജസ്വന്ത് സിംഗിനെ പിന്തുണയ്ക്കും.