കടല്‍ക്കൊല: ഇറ്റാലിയന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

single-img
16 July 2012

കൊല്ലം തീരത്ത് ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്റിക്ക ലെക്‌സിയിലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരേ ഇറ്റാലിയന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം വിചാരണ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. നാവികര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.