പാക്കിസ്ഥാന്‍ ടീം ഇന്ത്യയിലേക്ക്

single-img
16 July 2012

അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ ഏകദിന, ട്വന്റി-20 പരമ്പരയ്ക്ക് എത്തുന്നു. ഡിസംബര്‍ അവസാനം ഇന്ത്യയില്‍ പര്യടനം നടത്താനാണ് പാക്കിസ്ഥാന്‍ ടീമിനെ ബിസിസിഐ അധികൃതര്‍ ക്ഷണിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് പരമ്പര പുനരാലോചിക്കുന്നത്. 2007ലാണ് പാക്കിസ്ഥാന്‍ ടീം അവസാനമായി ഇന്ത്യയില്‍ പര്യടനത്തിനെത്തിയത്. 2008-ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാനുമായുള്ള നയതന്ത്രബന്ധം വഷളായതിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം ഉലഞ്ഞു. 2009 ല്‍ പാക്കിസ്ഥാനിലേക്ക് പര്യടനത്തിനായി ഇന്ത്യന്‍ ടീം പോകാന്‍തീരുമാനിച്ചെങ്കിലും മുംബൈ ആക്രമണത്തെത്തുടര്‍ന്നു വേണെ്ടന്നുവയ്ക്കുകയായിരുന്നു.