മുബാറക് വീണ്ടും ജയിലിലേക്ക്

single-img
16 July 2012

ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിനെ ടോറാ ജയിലിലേക്ക് തിരിച്ചയയ്ക്കാന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഉത്തരവിട്ടു. മാദി സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ടോറായിലെ ആശുപത്രിസെല്ലിലായിരിക്കും അദ്ദേഹത്തെ പാര്‍പ്പിക്കുക. മുബാറക്കിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണിത്. മുബാറക്കിനു മസ്തിഷ്‌കമരണം സംഭവിച്ചെന്നുവരെ നേരത്തെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിലയില്‍ ആശാവഹമായ പുരോഗതിയുണ്ടായെന്ന് ഈയിടെ ഡോക്ടര്‍മാരുടെ പാനല്‍ വ്യക്തമാക്കി.മാദി സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിനെ ടോറാ ജയിലിലേക്ക് തിരിച്ചയയ്ക്കാന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഉത്തരവിട്ടു. ടോറായിലെ ആശുപത്രിസെല്ലിലായിരിക്കും അദ്ദേഹത്തെ പാര്‍പ്പിക്കുക. മുബാറക്കിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണിത്.