ഹോര്‍മൂസ് അടയ്ക്കുമെന്ന് വീണ്ടും ഇറാന്‍; ഗള്‍ഫ് മേഖലയില്‍ യുദ്ധമുഖം തുറക്കുന്നു

single-img
16 July 2012

ഗള്‍ഫില്‍നിന്നുള്ള എണ്ണക്കപ്പലുകളുടെ യാത്ര മുടക്കി ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ വീണ്ടും ഭീഷണി മുഴക്കി. ഇറാനെതിരേ ഉപരോധം ശക്തമായ സാഹചര്യത്തിലാണിത്. ഹോര്‍മൂസ് അടയ്ക്കുന്നതിനുള്ള പദ്ധതി തയാറായിക്കഴിഞ്ഞെന്നും പരമോന്നത നേതാവായ അയത്തൊള്ളാ അലി ഖമേനിയുടെ അനുമതി കിട്ടേണ്ട താമസമേയുള്ളുവെന്നും ജനറല്‍ ഫിറൗസ്ബാദി പറഞ്ഞു. ഹോര്‍മൂസ് അടച്ചാല്‍ സൈനിക നടപടിക്കു മടിക്കില്ലെന്ന് നേരത്തെ അമേരിക്ക മുന്നറിയിപ്പു നല്‍കിയിരുന്നു. ആഗോള എണ്ണവ്യാപാരത്തിന്റെ 20% ഈ കടലിടുക്ക് അടച്ചാല്‍ തടസ്സപ്പെടും.