ഉത്തരകൊറിയന്‍ സൈനിക മേധാവിയായി ഹിയോന്‍ യോംഗ് ചോല്‍ ചുമതലയേറ്റു

single-img
16 July 2012

ഉത്തരകൊറിയയില്‍ ഹിയോന്‍ യോംഗ് ചോല്‍ പുതിയ സൈനിക മേധാവിയായി ചുമതലയേറ്റു. വൈസ് മാര്‍ഷല്‍ റി യോംഗ്‌ഹോയെ പ്രസിഡന്റ് കിം ജോംഗ് ഉന്‍ ഇന്നലെ പുറത്താക്കിയതിനു പിന്നാലെയാണ് ഹിയോനെ സൈനിക മേധാവി സ്ഥാനത്തു നിയമിച്ചത്. കൊറിയന്‍ പീപ്പിള്‍ ആര്‍മിയുടെ വൈസ് മാര്‍ഷര്‍ പദവി ഹിയോനു നല്‍കിയതായി കെ.സി.എന്‍.എ. വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ദേശീയ പ്രതിരോധ കമ്മീഷനും ഭരണകക്ഷിയുടെ കേന്ദ്ര സൈനിക കമ്മീഷനും സംയുക്തമായാണ് ഹിയോനെ സൈനിക മേധാവിയായി ഉയര്‍ത്തിയത്.