ചെങ്ങന്നൂരില്‍ വിദ്യാര്‍ഥി സംഘര്‍ഷം; മൂന്ന് പേര്‍ക്ക് വെട്ടേറ്റു

single-img
16 July 2012

ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളജിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. വെട്ടേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. എബിവിപി-കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് പരസ്പരം ഏറ്റുമുട്ടിയത്. വെട്ടേറ്റ രണ്ട് പേര്‍ കോളേജിന് പുറത്തു നിന്നുള്ളവരും ഒരാള്‍ കോളേജ് വിദ്യാര്‍ഥിയുമാണ്. ആദ്യവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് സ്വീകരണപരിപാടി ഒരുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്.