ഫാബിയോ കാപ്പെല്ലോ റഷ്യന്‍ കോച്ച്

single-img
16 July 2012

ഇറ്റാലിയന്‍ കോച്ച് ഫാബിയെ കാപ്പെല്ലോയെ റഷ്യയുടെ ഫുട്‌ബോള്‍ കോച്ചായി റഷ്യന്‍ ഫുട്‌ബോള്‍ യൂണിയന്‍ നിയമിച്ചു. 2012 ലെ യൂറോകപ്പിലെ പരാജയത്തിനു ശേഷം 2014 ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ തിരിച്ചുവരവിനൊരുങ്ങുന്ന റഷ്യന്‍ ടീമിന് കാപ്പെല്ലോയുടെ വരവു പുത്തന്‍ ഉണര്‍വു നല്‍കുമെന്നാണ് ഫുട്‌ബോള്‍ ആരാധകരുടെ പ്രതീക്ഷ. ഡച്ചുകാരനായ ഡിര്‍ക് അഡക്കേറ്റിന്റെ പിന്‍ഗാമിയാണു കാപ്പല്ലോ.