അസാം പരസ്യപീഡനം: അഞ്ചു പേര്‍ കൂടി അറസ്റ്റിലായി

single-img
16 July 2012

അസാമില്‍ പെണ്‍കുട്ടിയെ പരസ്യമായി അപമാനിച്ച സംഭവത്തില്‍ അഞ്ചു പേര്‍ കൂടി അറസ്റ്റിലായി. ബാക്‌സ ജില്ലയില്‍ നിന്നും നാല്‍ബറി, ഷില്ലോംഗ് മേഖലകളില്‍ നിന്നുമാണ് ഇവരെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 12 ആയി. എന്നാല്‍ കേസിലെ മുഖ്യപ്രതി അമര്‍ജ്യോതി കലീതയെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാള്‍ ഒഡീഷയില്‍ ഉണ്‌ടെന്ന സൂചനയെ തുടര്‍ന്ന് പോലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ സിറ്റി എസ്എസ്പി അപൂര്‍ബ ജിബാന്‍ ബറുവയെ സ്ഥലം മാറ്റി. ബറുവയ്‌ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ദേശീയ വനിതാ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു.