ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: സിപിഎം പിന്തുണ അന്‍സാരിക്ക്

single-img
16 July 2012

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥി ഹമീദ് അന്‍സാരിയെ പിന്തുണയ്ക്കാന്‍ സിപിഎം തീരുമാനിച്ചു. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഎം അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗത്തിലാണ് അന്‍സാരിയെ പിന്തുണയ്ക്കാന്‍ തിരുമാനമായത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജിയെ പിന്തുണയ്ക്കാന്‍ നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും യുപിഎ സ്ഥാനാര്‍ഥിയെ സിപിഎം പിന്തുണയ്ക്കുന്നത്. നേരത്തെ ഫോര്‍വേര്‍ഡ് ബ്ലോക്കും ആന്‍സാരിക്ക് പിന്തുണ അറിയിച്ചിരുന്നു.