വി.എസിനെ ദേശിയ രാഷ്ട്രിയത്തിനാവശ്യം: മേധ പട്കര്‍

single-img
15 July 2012

പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ ദേശിയ രാഷ്ട്രീയത്തിലേക്ക് ആവശ്യമാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. അച്യുതാനന്ദനുമായി തിരുവനന്തപുരത്തു നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. ദേശീയതലത്തില്‍ യഥാര്‍ഥ ഇടതുപക്ഷത്തിനുള്ള സ്ഥലം ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. ഈ നേതൃത്വത്തിലേക്ക് വിഎസ് വരണം. കേരളത്തില്‍ മാത്രം ഒതുങ്ങേണ്ട വ്യക്തിത്വമല്ല അദ്ദേഹത്തിന്റേത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതുണെ്ടന്നും മേധ പറഞ്ഞു.