ടി.പി. വധം: കാരായി രാജന്‍ കുറ്റം സമ്മതിച്ചു

single-img
15 July 2012

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ കുറ്റം സമ്മതിച്ചു. ചന്ദ്രശേഖരന്‍ പാര്‍ട്ടിക്കു ഭീഷണിയായതിനാലാണു വധിക്കാന്‍ പദ്ധതിയിട്ടതെന്നു കാരായി രാജന്‍ മൊഴിനല്കി. പാര്‍ട്ടിതീരുമാനപ്രകാരമാണു ടി.പിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു മുമ്പ് ഒരു മരണവീട്ടില്‍ കൊലയാളി സംഘാംഗമായ കൊടി സുനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊലയ്ക്കിടെ പരിക്കേറ്റ സംഘാംഗം സിജിത്തിനെ സ്വന്തം കാറില്‍ പാര്‍ട്ടിക്കു കീഴിലുള്ള സഹകരണ ആശുപത്രിയില്‍ ചികിത്സയ്ക്കു കൊണ്ടുപോയതു താനാണെന്നും കാരായി രാജന്‍ മൊഴി നല്കി. കാരായി രാജന്‍ ടി.പി വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നത നേതാക്കളുടെ പേരുകളും വെളിപ്പെടുത്തിയെന്നാണു വിവരം. എങ്കിലും വ്യക്തമായ തെളിവുകളില്ലാതെ ഉന്നതരെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.