കേന്ദ്ര മന്ത്രിസഭയിലെ രണ്ടാംസ്ഥാനം; എന്‍സിപിക്ക് അതൃപ്തി

single-img
15 July 2012

ഇപ്പോഴത്തെ കേന്ദ്രമന്ത്രിസഭയിലെ രണ്ടാംസ്ഥാനം പ്രതിരോധമന്ത്രി എ.കെ ആന്റണിക്കു നല്‍കിയതില്‍ കൃഷിമന്ത്രി ശരദ്പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി കടുത്ത പ്രതിഷേധത്തില്‍. പ്രതിഷേധത്തിന്റെ ഭാഗമായി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശനിയാഴ്ച നടന്ന യുപിഎ യോഗത്തില്‍ നിന്ന് എന്‍സിപി നേതാക്കള്‍ വിട്ടുനിന്നിരുന്നു. ഭാവിപരിപാടികള്‍ തീരുമാനിക്കാനായി ഇന്നു എന്‍സിപി നേതാക്കള്‍ യോഗംചേരും. യോഗത്തില്‍ പങ്കെടുക്കാനായി ശരദ്പവാര്‍ ഇന്നലെ രാത്രിയോടെ ഡല്‍ഹിയിലെത്തുമെന്നും എന്‍സിപി അറിയിച്ചു. കോണ്‍ഗ്രസ് നേതൃത്വം പവാറിനെ അവഗണിക്കുന്നതോടൊപ്പം അദ്ദേഹത്തോട് അപമര്യാദ കാട്ടുകയാണെന്നും എന്‍സിപി പറയുന്നു.