മമതയോട് ഓരോ ദിവസവും പിന്തുണ അഭ്യര്‍ഥിക്കുന്നുവെന്ന് പ്രണാബ്

single-img
15 July 2012

വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തന്നെ പിന്തുണയ്ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയോട് ഒരോ ദിവസവും അഭ്യര്‍ഥിക്കുന്നുണെ്ടന്നു യുപിഎ സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജി. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജമ്മുകാഷ്മീരിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുപിഎയില്‍ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. 19നാണു തെരഞ്ഞെടുപ്പ്.