മഹിളാ കോണ്‍ഗ്രസ് അവതരിപ്പിച്ച പ്രമേയം മറുപടി അര്‍ഹിക്കുന്നില്ലെന്ന് മുനീര്‍

single-img
15 July 2012

കേരളത്തില്‍ മുസ്‌ലിം ലീഗ് ഭരിക്കുന്ന വകുപ്പുകളില്‍ വര്‍ഗീയവത്കരണം നടക്കുന്നുവെന്ന മഹിളാ കോണ്‍ഗ്രസിന്റെ പ്രമേയം മറുപടി അര്‍ഹിക്കുന്നില്ലെന്നു മന്ത്രി എം.കെ. മുനീര്‍.
അടിസ്ഥാനരഹിതമായ ആരോപണമാണിത്. പച്ചയെന്നു പറയുന്നതു ലീഗാണെന്ന പ്രചാരണം ശരിയല്ല. ഇതു ഫാസിസമാണ്. ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി മാത്രമാണു ലീഗ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ, എന്തു ചെയ്താലും വര്‍ഗീയത ആരോപിക്കുന്ന നയം അംഗീകരിക്കാനാവില്ലെന്നും മുനീര്‍ പറഞ്ഞു. പക്ഷേ ജമാ അത്തെ ഇസ്‌ലാമിയുമായി സഹകരിച്ചു യോഗത്തില്‍ പങ്കെടുത്തതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍, രാഷ്ട്രീയമായി എസ്ഡിപിഐയോടും ജമാഅത്തെ ഇസ്‌ലാമിയോടും മുസ്‌ലിം ലീഗിന് ഒരു നയമുണെ്ടന്നും അതില്‍ മാറ്റം വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.