ശ്രീലങ്കന്‍ നാവികാക്രമണത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കു പരിക്കേറ്റു

single-img
15 July 2012

ശ്രീലങ്കന്‍ നാവിക സേനയുടെ ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്കു പരിക്കേറ്റു. ശ്രീലങ്കയ്ക്കടുത്തു കച്ചത്തീവ് പരിസരത്താണു മത്സ്യബന്ധന തൊഴിലാളികളെ സൈന്യം ആക്രമിച്ചത്. 697 ബോട്ടുകളിലായി 2,788 തൊഴിലാളികളുടെ സംഘമാണു മത്സ്യബന്ധനത്തിനായി തമിഴ്‌നാട് തീരത്തുനിന്നു പറപ്പെട്ടത്. നാലു പട്രോളിംഗ് ബോട്ടുകളിലെത്തിയ സൈന്യം മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് വളയുകയും ആകാശത്തേക്കു വെടിയുതിര്‍ക്കുകയും ചെയ്തു. ഒരു വള്ളത്തിനടുത്തേക്കെത്തിയ സൈന്യം മത്സ്യത്തൊഴിലാളികളെ വടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും വലകള്‍ നശിപ്പിക്കുകയും ചെയ്തതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു.