ആദിവാസി സ്ത്രീയുടെ മരണം: ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

single-img
15 July 2012

അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീ ചികില്‍സകിട്ടാതെ മരിച്ച സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ ഒരേസമയം ഹാജരാകാതിരുന്നത് ഗുരുതരമായ വീഴ്ചയെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. സംഭവത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്‌ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ആദിവാസി സ്ത്രീ ചികിത്സ കിട്ടാതെ മരിച്ച സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. പ്രതിപക്ഷത്തു നിന്ന് കെ.വി,വിജയദാസാണ് അടിയന്ത്ര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.