സ്വാതിയുടെ ശസ്ത്രക്രീയ പൂർത്തിയായി

single-img
14 July 2012

സ്വാതിയുടെ കരള്‍ മാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയായി. സര്‍ക്കാരില്‍ നിന്നും പ്രത്യേക അനുമതി ലഭിച്ചതോടെയാണു  സ്വാതികൃഷ്ണയുടെ ശസ്ത്രക്രിയ  സ്വകാര്യാശുപത്രിയില്‍ നടത്താനായത്.മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് കരളിന്റെ പ്രവര്‍ത്തനം നിലച്ചതിനാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി അമൃത ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു സ്വാതി. ഇനിയുള്ള 48 മണിക്കൂര്‍ നിര്‍ണായകമെന്ന് ശസ്ത്രക്രിയക്കു ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു.ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ഇടപെട്ടാണ് ശസ്ത്രക്രിയയ്ക്ക് വേണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. വെള്ളിയാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ കൂടിയ അടിയന്തര മെഡിക്കല്‍ ബോര്‍ഡ് യോഗം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കിയത്.ശസ്ത്രക്രിയ നടത്താന്‍ വൈകിയതിന്റെ സങ്കീര്‍ണതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ശസ്ത്രക്രീയക്ക് ശേഷം ഡോക്ടർ പറഞ്ഞു