വയൽ നികത്തൽ:മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്

single-img
14 July 2012

നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഇളവ് വരുത്താനുളള തീരുമാനം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തുനല്‍കി. 2005 ന് മുന്‍പുള്ള നെല്‍വയല്‍ നികത്തലിന് അംഗീകാരം നല്‍കാനുള്ള തീരുമാനം റദ്ദ് ചെയ്യണമെന്ന് സുധീരൻ ആവശ്യപ്പെട്ടു.ഇടതു ഭരണകാലത്ത് ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന ഭൂമാഫിയ സര്‍ക്കാര്‍ മാറിയിട്ടും കൂടുതല്‍ കരുത്തോടെ പിടിമുറുക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു