ഭാര്യയ്ക്കും മകള്‍ക്കും സായികുമാര്‍ ജീവനാംശം നല്‍കണം

single-img
14 July 2012

സിനിമാനടന്‍ സായികുമാര്‍ ഭാര്യക്കും മകള്‍ക്കും ജീവനാംശം നല്‍കണമെന്ന് കോടതി. ഭാര്യ പ്രസന്നകുമാരിക്കും മകള്‍ക്കും ജീവനാംശവും ബാങ്ക് വായ്പയായി അടയ്ക്കേണ്ട തുകയുമടക്കം പ്രതിമാസം 43,000 രൂപ നല്‍കാനാണ് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ്.സന്തോഷ്കുമാര്‍ വിധിച്ചത്.കനറാബാങ്കിന്റെ തൃക്കോവില്‍വട്ടം ബ്രാഞ്ചില്‍ നിന്ന് വസ്തു പണയപ്പെടുത്തി എടുത്ത ലോണ്‍ തിരിച്ചടയ്ക്കുന്നതിന് പ്രതിമാസം 18000 രൂപ ഉൾപ്പെടെ പ്രതിമാസം നൽകണമെന്നാണു വിധി.എല്ലാ മാസവും അഞ്ചാംതീയതിക്കു മുമ്പ് ഈ തുക നല്‍ണം.കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചു കാലമായി സായ്കുമാറും ഭാര്യയും അകന്ന് കഴിയുകയാണ്.2008 ഡിസംബര്‍ 22ന് സായികുമാര്‍ തങ്ങളെ ഉപേക്ഷിച്ച് പോയെന്നാണ് പ്രസന്നകുമാരിയുടേയും മകളുടേയും പരാതി.ഒരു നടിക്കൊപ്പം താമസിക്കുന്ന സായികുമാര്‍ തങ്ങള്‍ക്ക് ജീവനാംശം നല്‍കുന്നില്ലെന്നും വീട് നിര്‍മാണത്തിന് എടുത്ത വായ്പ തിരിച്ചടക്കുന്നില്ലെന്നുമായിരുന്നു പരാതി