കാലു മാറ്റം:പിസി ജോര്‍ജ്‌ജ്-ജയരാജന്‍ പോരു കൊഴുക്കുന്നു

single-img
14 July 2012

എൽ.ഡി.എഫിൽ നിന്ന് കൂടുതൽ എം.എൽ.എമാർ യു.ഡി.എഫിൽ എത്തുമായിരുന്നെന്ന് പി.സി ജോർജ്ജ്.ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇപ്പോള്‍ വേണ്ട എന്നു പറഞ്ഞതുകൊണ്ടാണ് അത് നടക്കാതിരുന്നതെന്നും ജോര്‍ജ്ജ് പറഞ്ഞു.

മൂന്ന് എംഎല്‍എമാര്‍ക്കൊപ്പം തന്നെയും ഇടതു മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്നഭ്യര്‍ഥിച്ച് പി.സി. ജോര്‍ജ് സിപിഎം നേതൃത്വത്തെ സമീപിച്ചെന്നു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ ആരോപിച്ചു.പി.സി. ജോര്‍ജിനെയും മറ്റൊരു എംഎല്‍എയും മന്ത്രിയാക്കണമെന്ന് ജോർജ്ജ് ആവശ്യപ്പെട്ടെന്നാണു ജയരാജൻ ആരോപണം ഉന്നയിച്ചത്.പൊട്ടന്മാരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കൂ എന്ന് ജയരാജനു മറുപടിയായി പി.സി ജോർജ്ജ് പറഞ്ഞു