ടി.പി.വധം: പി.മോഹനനെ റിമാന്‍ഡ് ചെയ്തു

single-img
13 July 2012

ടി.പി. വധക്കേസില്‍ അറസ്റ്റിലായ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനന്‍ അടക്കമുള്ള 14 പ്രതികളെ വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പി.മോഹനനുപുറമെ കൊടി സുനി, കിര്‍മാണി മനോജ് തുടങ്ങിയ പ്രതികളെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. അതേസമയം, കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയ കൊലയാളി സംഘാംഗം ഷിനോജിനെ 19 വരെ പോലീസ് കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടു. ടി.കെ.രജീഷ് ഒഴികെയുള്ള എല്ലാ പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.