തെരഞ്ഞെടുപ്പിന് താലിബാന് കര്‍സായിയുടെ ക്ഷണം

single-img
13 July 2012

പ്രക്ഷോഭം അവസാനിപ്പിച്ച് അഫ്ഗാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താലിബാന്‍ നേതാവ് മുല്ലാ ഉമറിനോട് പ്രസിഡന്റ് കര്‍സായി ആവശ്യപ്പെട്ടു. മുല്ലാ ഉമറിന് അഫ്ഗാനിസ്ഥാനില്‍ മടങ്ങിവന്ന് രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് ഓഫീസ് തുറക്കാമെന്ന് കര്‍സായി പത്രസമ്മേളനത്തില്‍ പറഞ്ഞു. പക്ഷേ അദ്ദേഹവും അനുയായികളും തോക്കു താഴെവയ്ക്കാന്‍ തയാറാവണം. തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം ജനങ്ങളും അനുകൂലമായി വോട്ടുചെയ്താല്‍ മുല്ലാ ഉമറിന് അഫ്ഗാന്‍ ജനതയെ നയിക്കാമെന്നും കര്‍സായി പറഞ്ഞു.