ജഡ്ജിക്കെതിരായ കെ.സുധാകരന്റെ വിവാദ പ്രസംഗം: പോലീസ് റിപ്പോര്‍ട്ട് കോടതി തള്ളി

single-img
13 July 2012

ജഡ്ജിക്കെതിരെ കെ.സുധാകരന്‍ എംപി നടത്തിയ വിവാദ പ്രസംഗത്തില്‍ അന്വേഷണം വേണ്‌ടെന്ന പോലീസ് റിപ്പോര്‍ട്ട് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. ഈ കേസ് വിജിലന്‍സ് എഴുതി തള്ളിയതാണെന്നും കേസില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്‌ടെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ സിബിഐ അന്വേഷണം നടക്കുന്നുണ്‌ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി പോലീസിനോട് ഉത്തരവിട്ടു. കെ.കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് ബാറുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് അനുകൂല വിധി പ്രഖ്യാപിക്കാന്‍ സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയത് താന്‍ നേരിട്ട് കണ്ടുവെന്ന സുധാകരന്റെ വിവാദ പ്രസംഗത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തിരുന്നത്.