ഉണ്ണിത്താന്‍ വധശ്രമക്കേസ്: ഡിവൈഎസ്പി അബ്ദുള്‍ റഷീദിന് ഉപാധികളോടെ ജാമ്യം

single-img
13 July 2012

ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ ഡിവൈഎസ്പി അബ്ദുള്‍ റഷീദിന് ഉപാധികളോടെ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ അഞ്ചാംപ്രതിയാണ് അബ്ദുള്‍ റഷീദ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ അബ്ദുള്‍ റഷീദിന് ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ കേസില്‍ പ്രതിക്കു ജാമ്യം നല്കിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന് സിബിഐയും വാദിച്ചിരുന്നു.