രാഹുലിനെ മരുമകനാക്കാന്‍ വീട്ടമ്മയുടെ നിരാഹാരം

single-img
13 July 2012

മകളുടെ ഭര്‍ത്താവായി രാഹുല്‍ ഗാന്ധിയെ കിട്ടാന്‍ ഡല്‍ഹി ജന്തര്‍ മന്ദിറില്‍ ഓംശാന്തി ശര്‍മ്മ എന്ന സ്ത്രീ നിരാഹാരമിരിക്കുകയാണ്. സ്ത്രീധനമായി രാഹുലിന് 15 കോടി രൂപ നല്കാന്‍ തയാറാണെന്നും ഈ വീട്ടമ്മ കയ്യില്‍ വച്ചിരിക്കുന്ന പ്ലക്കാര്‍ഡിലെഴുതിയിട്ടുണ്ട്. കഴിഞ്ഞ ഒന്‍പതിനാണ് ഓംശാന്തി ശര്‍മ നിരാഹാരവും മൗനവ്രതവും ആരംഭിച്ചത്. പിന്നില്‍ ഉയര്‍ത്തിയിരിക്കുന്ന പ്ലക്കാര്‍ഡിലാണു തന്റെ ആവശ്യം ഇവര്‍ കുറിച്ചിട്ടിരിക്കുന്നത്. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിനിയാണു താനെന്നും പ്ലക്കാര്‍ഡിലെഴുതിയിട്ടുണ്ട്.

ജന്തര്‍മന്ദിറില്‍ ഓംശാന്തി ശര്‍മ നിരാഹാരമിരിക്കുന്നതിന്റെ തൊട്ടടുത്തു മറ്റൊരു വിചിത്ര നിരാഹാരവും അരങ്ങേറുന്നുണ്ട്. സന്തോഷ് മുരാത് സിംഗ് എന്ന യുപി സ്വദേശിയാണ് ഇവിടെ നിരാഹാരമിരിക്കുന്നത്. കുടുംബാംഗങ്ങളും ബന്ധുക്കളും താന്‍ മരിച്ചുവെന്നു വിശ്വസിച്ചിരിക്കുകയാണെന്നും താന്‍ ജീവിച്ചിരിക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്തണമെന്നുമാണ് ഇയാളുടെ ആവശ്യം.