പാക് സൈനികന്‍ ഇന്ത്യയില്‍ അഭയംതേടി

single-img
13 July 2012

സ്വന്തം നാട്ടില്‍ അടിസ്ഥാനസൗകര്യങ്ങളില്ലെന്നു പറഞ്ഞു പാക് സൈനികന്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി. പാക് കരസേനയുടെ ഭാഗമായ 25 ഫ്രോണ്ടിയര്‍ സേനാംഗമായ ആരിഫ് അലി(25) എന്ന സൈനികനാണ് ഇന്നലെ രാവിലെ ആറോടെ ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയില്‍പ്പെട്ട കെര്‍നി ഗ്രാമത്തിലെ നിയന്ത്രണരേഖയ്ക്കു സമീപമെത്തിയത്. ഇയാളെ അതിര്‍ത്തിസംരക്ഷണസേന അറസ്റ്റ് ചെയ്തു. കൈവശം ആയുധങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍, രണ്ട് പാക് സിംകാര്‍ഡുകളും 13,300 രൂപയുടെ പാക്കിസ്ഥാനി കറന്‍സിയും ഫ്രൊണ്ടിയര്‍ സേനയുടെ ലീവ് സര്‍ട്ടിഫിക്കറ്റും കൈവശമുണ്ടായിരുന്നു. സൈന്യം നടത്തിയ ചോദ്യം ചെയ്യലില്‍ ഇന്ത്യയില്‍ അഭയംതേടിയാണു താനെത്തിയതെന്ന് ഇദ്ദേഹം പറഞ്ഞു. വൈദ്യുതി, റേഷന്‍വിതരണം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളൊന്നും തന്റെ നാട്ടിലില്ലെന്നും അതിനാല്‍ താന്‍ നിരാശനാണെന്നും ഇതേത്തുടര്‍ന്നാണ് ഇന്ത്യയില്‍ അഭയംതേടാന്‍ തീരുമാനിച്ചതെന്നും ആരിഫ് അലി പറഞ്ഞു.