എം.എം.മണിയുടെ ഹര്‍ജികള്‍ സുപ്രീംകോടതി 23ന് പരിഗണിക്കും

single-img
13 July 2012

കോടതി തീര്‍പ്പാക്കിയ കേസുകളിലെ പുനരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം.മണി സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഈ മാസം 23ന് പരിഗണിക്കും. സുപ്രീം കോടതിയുടെ ഏതു ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക എന്നത് അടുത്ത ആഴ്ച മാത്രമെ വ്യക്തമാവൂ. രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് താന്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ വധക്കേസുകളില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് മണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.