ഒളിമ്പിക്‌സിന് പോകാന്‍ കോടതിയില്‍ കല്‍മാഡിയുടെ ഹര്‍ജി

single-img
13 July 2012

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസിലെ പ്രതിയും ഗെയിംസ് സംഘാടക സമിതി അധ്യക്ഷനുമായിരുന്ന സുരേഷ് കല്‍മാഡി ലണ്ടന്‍ ഒളിമ്പിക്‌സിന് പോകാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അത്‌ലറ്റിക് ഫെഡറേഷനുകളുടെ അന്താരാഷ്ട്ര അസോസിയേഷനില്‍(ഐഎഎഎഫ്) അംഗമാണ് താനെന്നും അതിനാല്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യം. ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും.